എൻഎസ്എസ് യൂണിറ്റുകളെ അനുമോദിച്ചു
1568045
Tuesday, June 17, 2025 7:06 AM IST
കോതമംഗലം: എംബിറ്റ്സ് എൻജിനീയറിംഗ് കോളജ് എൻഎസ്എസ് യൂണിറ്റുകളെയും പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രനെയും തൊടുപുഴ ഐഎംഎ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ലോക രക്ത ദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് രക്ത ദാതാക്കളെ അനുമോദിക്കുന്ന ചടങ്ങിലാണ് എൻഎസ്എസ് യൂണിറ്റിനെയും പ്രോഗ്രാം ഓഫീസറെയും അനുമോദിച്ചത്. ബെസ്റ്റ് ഡോണർ മോട്ടിവേറ്റർ അവാർഡാണ് ഷിജു രാമചന്ദ്രന് ലഭിച്ചത്.
ഐഎംഎ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാന്പുകൾ സംഘടിപ്പിച്ചതിനാണ് യൂണിറ്റിനുള്ള അനുമോദനം. കോളജിലെ എൻഎസ്എസ് യൂണിറ്റിന് കീഴിലെ രുധിര സേനയും റെഡ് റിബണ്‍ ക്ലബും സംയുക്തമായിട്ടാണ് ക്യാന്പുകൾ സംഘടിപ്പിച്ചത്. തൊടുപുഴ നഗരസഭാ അധ്യക്ഷൻ കെ. ദീപക് അവാർഡ് വിതരണം ചെയ്തു. കോളജിന് വേണ്ടി പ്രോഗ്രാം ഓഫീസർമാരായ ഷിജു രാമചന്ദ്രൻ, ബേസിൽ ജി. പോൾ, രുധിര സേനാ കോ-ഓർഡിനേറ്റർമാരായ ലിയ ചാം ലിജു, ജിബിൻ വിൽസണ്‍, ഷറഫിയ റഷീദ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി.