യുവതിയെ കാപ്പ ചുമത്തി നാടുകടത്തി
1568067
Tuesday, June 17, 2025 7:29 AM IST
തൃപ്പൂണിത്തുറ: യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. ഹിൽപാലസ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയും പൊതുജന സമാധാന ലംഘന പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടു വരുന്നയാളുമായ കരിങ്ങാച്ചിറ പാലത്തിങ്കൽ വീട് സൂര്യപ്രഭ (21) യെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം നാടുകടത്തിയത്. സിറ്റി പോലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിന് ആറ് മാസത്തേയ്ക്ക് തടഞ്ഞുകൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്.