വീടിന്റെ മേൽക്കൂര തകർന്നു
1568072
Tuesday, June 17, 2025 7:29 AM IST
വൈപ്പിൻ: മഴയെതുടർന്ന് വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം നിലംപ്പൊത്തി. കിടന്നുറങ്ങിയിരുന്ന ആൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡ് ചെറായി മരോട്ടിക്കൽ കൃഷ്ണന്റെ വീടാണ് തകർന്നത്. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മരുമകൻ സന്തോഷ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.