ആശ്വാസം ചാരിറ്റബിൾ സൊസൈറ്റി വാർഷിക സംഗമം
1568069
Tuesday, June 17, 2025 7:29 AM IST
കൊച്ചി: പാലാരിവട്ടത്തെ ആശ്വാസം ചാരിറ്റബിൾ സൊസൈറ്റിയുടെ 14-ാമത് വാർഷിക സംഗമം ടി.ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നടൻ ബാല, പിന്നണിഗായകൻ ബിജു നാരായണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
സൊസൈറ്റി പ്രസിഡന്റ് ഷൈജു കേളന്തറ അധ്യക്ഷത വഹിച്ചു. നിർധനരായ വൃക്ക രോഗികൾക്ക് കഴിഞ്ഞ 14 വർഷത്തിനിടെ 1.75 കോടി രൂപ ഡയാലിസിസിന് സാമ്പത്തിക സഹായം നൽകിയെന്ന് അദ്ദേഹം അറിയിച്ചു. 300 രോഗികൾക്ക് വൈദ്യുതി ബോർഡിലെ ജീവനക്കാർ നൽകുന്ന തുകയിൽ നിന്നാണ് സഹായം ലഭ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ജോജി കുത്തുകാട്ട്, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുനിത ജോസ്, ഷിബു ചമ്മിണിക്കോടത്ത്, സ്റ്റീഫൻ നാനാട്ട്, സോണി കോവാട്ട്, ദീപക് സേവ്യർ തോമസ്, കെ.ജെ. മാർട്ടിൻ, സി.എസ്. ജോണി തുടങ്ങിയവർ പ്രസംഗിച്ചു.