സിനിമാ പ്രദര്‍ശനവും പ്രഭാഷണവും 19ന്
1568065
Tuesday, June 17, 2025 7:29 AM IST
കൊച്ചി: കൊച്ചിന് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെ ചലച്ചിത്ര പ്രദര്‍ശനവും പ്രഭാഷണവും സംഘടിപ്പിക്കുന്നു. 19 ന് വൈകീട്ട് 4.30ന് ചാവറ ലൈബ്രറി ഹാളില്‍.
അമൃത വിഷ്യല്‍ മീഡിയ വിദ്യാര്‍ഥിനികളായ എസ്.എസ്. സ്നേഹ സംവിധാനം ചെയ്ത "പൂവ്', വൈഷ്ണവി സുരേഷിന്റെ "അഞ്ചേയം' എന്നീ ലഘു ചിത്രങ്ങളും, പ്രശസ്ത സംവിധായിക ആഗ്നെസ് മെര്ലറ്റന്റെ ആര്ട്ടമീസിയ എന്ന സിനിമയും പ്രദര്‍ശിപ്പിക്കും.
ചിത്രകലയില്‍ സ്ത്രീകള്‍ക്ക് ശരീരഘടനാപഠനം നിഷിദ്ധമായിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന ആര്ട്ടമീസിയ ജെന്റിലസ്കി എന്ന ചിത്രകാരിയുടെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജീവചരിത്രമാണ് സിനിമയുടെ വിഷയം. ഈസിനിമയുടെ പശ്ചാത്തലത്തില്‍ പ്രഫ. സി.എസ്. ജയറാം പ്രഭാഷണം നടത്തും.