വർക്ക്ഷോപ്പിന് മുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്കുകൾ കത്തിനശിച്ചു
1568068
Tuesday, June 17, 2025 7:29 AM IST
മരട്: വർക്ക്ഷോപ്പിന് മുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്കുകൾ കത്തിനശിച്ചു. മരട് നഗരസഭ 14-ാം ഡിവിഷൻ എബിഎൽ റോഡിൽ തിങ്കളാഴ്ച രാവിലെ ഓഴോടെയായിരുന്നു സംഭവം. എൻജിൻ പണിക്കായി കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന ബൈക്കുകളാണ് കത്തിനശിച്ചത്.
മൂന്ന് ബൈക്കുകൾ പൂർണമായും കത്തിനശിച്ചു. തൃപ്പൂണിത്തുറയിൽനിന്നും ഗാന്ധിനഗറിൽനിന്നും എത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. സമീപത്തുണ്ടായിരുന്ന കാർ തള്ളിനീക്കിയതിനാൽ കാറിന് തീപിടിച്ചില്ല. സാമൂഹ്യ വിരുദ്ധർ തീയിട്ടതാകാമെന്നാണ് നിഗമനം. ഷോർട്ട് സർക്യൂട്ടോ മറ്റോ ഉണ്ടാകാനുള്ള സാധ്യയില്ലെന്നും പറയുന്നു. ഗേറ്റിനകത്താണ് വർക്ക്ഷോപ്പ് സ്ഥിതി ചെയ്യുന്നത്. മരട് പോലീസിൽ വർക്ക്ഷോപ്പ് ഉടമ പരാതി നൽകി. ആറ് മാസം മുമ്പ് ഇവിടത്തെ പഴകിയ കെട്ടിടം പുലർച്ചെ തീപിടിച്ച് കത്തിനശിച്ചിരുന്നു.