കെസിഎസ്എൽ രൂപത കൗണ്‍സിലും പ്രവർത്തനവർഷാരംഭവും
1568046
Tuesday, June 17, 2025 7:06 AM IST
മൂവാറ്റുപുഴ: കെസിഎസ്എൽ രൂപത കൗണ്‍സിലിന്റെ ഉദ്ഘാടനം വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ നിർവഹിച്ചു. കുട്ടികൾ എല്ലാവരും കഴിവുള്ളവരാണെന്നും യഥാർത്ഥ നേതാക്കന്മാരായി കുട്ടികളെ വളർത്തിക്കൊണ്ട് വരികയെന്നതാണ് കെസിഎസ്എൽ സഖ്യത്തിന്റെ ലക്ഷ്യമെന്നും ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
രൂപത കൗണ്‍സിൽ യോഗത്തിൽ 2024-25 പ്രവർത്തന വർഷത്തിലെ മികച്ച കെസിഎസ്എൽ ആനിമേറ്റർക്കുള്ള അവാർഡ് കെസിഎസ്എൽ രൂപത സമിതി അംഗവും പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ആനിമേറ്ററുമായ സിസ്റ്റർ രഞ്ജന എഫ്സിസിക്ക് സമ്മാനിച്ചു.
കഴിഞ്ഞ പ്രവർത്തന വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച യൂണിറ്റുകളായ എൽപി വിഭാഗത്തിലെ സെന്റ് ജോസഫ് എൽപി സ്കൂൾ നെല്ലിമറ്റം, യുപി വിഭാഗത്തിലെ സെന്റ് ജോസഫ് യുപി സ്കൂൾ പൈങ്ങോട്ടൂർ, ഹൈസ്കൂൾ വിഭാഗത്തിലെ സെന്റ് ജോസഫ് ഹൈസ്കൂൾ കരിമണ്ണൂർ, ഹയർ സെക്കൻഡറി വിഭാഗത്തിലെ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പൈങ്ങോട്ടൂർ എന്നിവർക്കും മികച്ച രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ യൂണിറ്റുകൾക്കും ട്രോഫികൾ വിതരണം ചെയ്തു. 2025 - 26 പ്രവർത്തന വർഷത്തിലെ വിദ്യാർഥി ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും രൂപത കൗണ്‍സിൽ യോഗത്തിൽ നടന്നു.
രൂപത ചെയർമാനായി കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിലെ സിബിൻ ബാബു, രൂപത ജനറൽ സെക്രട്ടറിയായി മുവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽഹ എൽസ ജോഫി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
രൂപത പ്രസിഡന്റ് ജിജോ മാനുവൽ കല്ലുങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന രൂപത കൗണ്‍സിൽ യോഗത്തിൽ രൂപത ഡയറക്ടർ ഫാ. മാത്യു രാമനാട്ട്, കെസിഎസ് മുൻ രൂപത ഡയറക്ടറും നെല്ലിമറ്റം സെന്റ് ജോസഫ് പള്ളി വികാരിയുമായ റവ. ഡോ. തോമസ് ജെ. പറയിടം, രൂപത ഓർഗനൈസർ സിസ്റ്റർ ലിറ്റിൽ ട്രീസ സിഎംസി, അവാർഡ് ജേതാവ് സിസ്റ്റർ രഞ്ജന എഫ്സിസി, സൂസൻ ചാക്കോ, എക്സിക്യൂട്ടീവംഗം സിസ്റ്റർ ലിൻഡ സിഎംസി എന്നിവർ പ്രസംഗിച്ചു.