പ്ലാവിൽ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു
1568123
Tuesday, June 17, 2025 10:16 PM IST
ഇടക്കൊച്ചി: പ്ലാവിൽ ചക്ക പറിക്കാനായി കയറിയ ഗൃഹനാഥൻ വീണു മരിച്ചു. ഇടക്കൊച്ചി കോഴിക്കുട് സ്വദേശി എഡ് വിൻ ബായറാണ് മരത്തിന്റെ താഴെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്ന് പോയ എഡ്്വിൻ തിരികെ എത്താത്തതിനെ തുടർന്നാണ് ബന്ധുക്കൾ അന്വേഷിച്ചിറങ്ങിയത്. പലപ്രാവശ്യം ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടർന്ന് മകൻ കണ്ണങ്ങാട്ട് റോഡിലുള്ള പുരയിടത്തിൽ എത്തി നോക്കുന്പോഴാണ് എഡ് വിനെ പ്ലാവിന് താഴെ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
ചക്ക പറിക്കാൻ ഉപയോഗിച്ച തോട്ടിയും ഏണിയും പ്ലാവിനു താഴെ കിടക്കുന്ന അവസ്ഥയിലായിരുന്നു. മൃതദേഹം എറണാകുളം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. ഭാര്യ: എഡ്വേഴ്സ്. മക്കൾ: നിമ്മി, എൽബിൽ.