മണൽ ലോറി തടഞ്ഞതിന് മർദനം: സഹോദരന്മാർ അറസ്റ്റിൽ
1568267
Wednesday, June 18, 2025 3:47 AM IST
ആലുവ: പെരിയാറിൽ നിന്ന് അനധികൃത മണൽ വാരിയെടുത്ത് കടക്കാൻ ശ്രമിച്ച ലോറി തടഞ്ഞ യുവാവിനെ ആക്രമിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ. ഉളിയന്നൂർ പനഞ്ചിക്കുഴി നിഷാദ് (47), ഷാജഹാൻ (40) എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്.ആലുവ മാർക്കറ്റിന് സമീപം ആന്റണിയെയാണ് ഇവർ ക്രൂരമായി മർദ്ദിച്ചത്.
സംഭവത്തെ തുടർന്ന് പ്രതികൾ ഒളിവിൽ പോയി. കഴിഞ്ഞ ദിവസം ഉളിയന്നൂരിലെ ഒളിസങ്കേതം വളഞ്ഞാണ് പിടികൂടിയത്. ഷാജഹാന് മണൽക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളുണ്ട്.പ്രതികളെകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.