കോ​ത​മം​ഗ​ലം: ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ​യ്ക്ക് മാ​ർ ബ​സേ​ലി​യോ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​ർ ബ​സേ​ലി​യോ​സ് ഡെ​ന്‍റ​ൽ കോ​ള​ജി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കോ​ത​മം​ഗ​ലം മേ​ഖ​ല മെ​ത്രാ​പ്പോ​ലീ​ത്ത ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മുതിർന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ആ​ർ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ, എം​ബി​എം​എം അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ലിം ചെ​റി​യാ​ൻ, മാ​ർ​ത്തോ​മാ ചെ​റി​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മാ​ത്യു ത​ച്ചേ​ത്തു​കു​ടി, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി, നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റ് പി.​എം. മ​ജീ​ദ്, മാ​ർ ബ​സേ​ലി​യോ​സ് ഡെ​ന്‍റ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ബൈ​ജു പോ​ൾ കു​ര്യ​ൻ, ട്ര​ഷ​റ​ർ ബി​ബി​ൻ ജോ​ണ്‍, അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഒ. ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശ്രേ​ഷ്ഠ ബാ​വാ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മാ​ർ ബ​സേ​ലി​യോ​സ് ഡെ​ന്‍റ​ൽ കോ​ള​ജി​ന്‍റെ പു​തി​യ ഹോ​സ്റ്റ​ൽ ബ്ലോ​ക്കി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചു. അ​തോ​ടൊ​പ്പം കോ​ള​ജി​ന്‍റെ 2025- 2026 പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ന്യൂ​സ് ലെ​റ്റ​ർ ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ്ര​കാ​ശ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ മാ​ർ​ത്തോ​മാ ചെ​റി​യ​പ​ള്ളി ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ൾ, എം​ബി​എം​എം അ​സോ​സി​യേ​ഷ​ന്‍റെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.