ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
1568287
Wednesday, June 18, 2025 4:15 AM IST
കളമശേരി: എളമക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതികളെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ തിരുവത്ര മൂട്ടിൽ മണത്തല മാത്രക്കോട്ട് അമൽ (23), ചേർത്തല തൃച്ചാറ്റുകുളം കൊല്ലംപറമ്പിൽ അൻസിൽ മണി (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കളമശേരി ഇൻസ്പെക്ടർ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ടി.എസ്. സനീഷ്, സിപിഒമാരായ സിനു ചന്ദ്രൻ, ലിബിൻ കുമാർ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.
വാഹനം മോഷ്ടിച്ചു നമ്പർ പ്ലേറ്റ് മാറ്റി പ്രതികൾ ഉപയോഗിച്ച് വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.