പി​റ​വം: രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് വാ​ർ​ഷി​കം സം​ഘ​ടി​പ്പി​ച്ചു. കൈ​ത​പ്പി​ള​ളി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സ്റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്‌​മി​ത എ​ൽ​ദോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​മ്പ​ർ സെ​ക്ര​ട്ട​റി കെ. ​മ​നോ​ജ്‌​കു​മാ​ർ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ബ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ആ​ശ സ​നി​ൽ, രാ​മ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മേ​രി എ​ൽ​ദോ, ഷൈ​ജ ജോ​ർ​ജ്, ആ​ലീ​സ് ജോ​ർ​ജ്, ജി​ജോ ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​ക​ൾ തെ​ളി​യി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ളെ​യും പ​രീ​ക്ഷ​ക​ളി​ൽ ജ​യം നേ​ടി​യ​വ​രെ​യും ആ​ദ​രി​ച്ചു. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ടെ അ​നു​ഭ​വം പ​ങ്കു​വ​യ്ക്ക​ൽ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ന​ട​ന്നു.