യൂത്ത് ലീഡര്‍ഷിപ്പ് പരിപാടി സംഘടിപ്പിച്ച് റോട്ടറി
1568266
Wednesday, June 18, 2025 3:47 AM IST
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിന് മിഡ്ടൗണ്‍ റോട്ടറി യൂത്ത് ലീഡര്‍ഷിപ്പ് പരിപാടി 'റൈല' സംഘടിപ്പിച്ചു. എളമക്കര അശോക വേള്‍ഡ് സ്കൂളില്‍ നടന്ന പരിപാടി പ്രസിഡന്റ് മരിയന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.
ഒന്‍പത്, 11 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. പ്രശസ്ത പ്രഭാഷകരും മികച്ച റിസോഴ്സ് പേഴ്സണ്‍മാരും നേതൃത്വപരമായ ഗുണങ്ങളെക്കുറിച്ചും സംസാരത്തിലും എഴുത്തിലും ആശയവിനിമയ വൈദഗ്ധ്യത്തെക്കുറിച്ചും പരിശീലനം നല്കി.ബാബു ജോസഫ്, അനു സൂരജ്, സജിത റഷീദ്, അഡ്വ. നൈനാന് ജോണ്‍ എന്നിവര്‍ ക്ലാസെടുത്തു.