വീടിന് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു
1568277
Wednesday, June 18, 2025 3:58 AM IST
മൂവാറ്റുപുഴ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. ഞായറാഴ്ച വൈകുന്നേരം ആറോടെ ഈസ്റ്റ് മാറാടി പള്ളിക്കവലയ്ക്ക് സമീപം ആര്യപ്പിള്ളിയിൽ ഷിനാജ് ടി. റസാഖിന്റെ വീടിന് മുകളിലേക്കാണ് പുരയിടത്തിൽ നിന്നിരുന്ന പുളിമരവും തെങ്ങും കടപുഴകി വീണത്.
മരം കടപുഴകി വീണ സമയം റസാഖിന്റെ മാതാവും കുട്ടിയും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. കോണ്ക്രീറ്റിന് പൊട്ടലും സംഭവിച്ചിട്ടുണ്ട്. പഞ്ചായത്തംഗവും വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.