ജില്ലാ പഞ്ചായത്ത് കൈത്താങ്ങായി; 100 പേർക്ക് ഇനി നിവർന്നുനിൽക്കാം
1568260
Wednesday, June 18, 2025 3:47 AM IST
കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങും കളമശേരി റോട്ടറി ക്ലബ്ബിന്റെ സഹായവും കൂടിച്ചേർന്നപ്പോൾ കൃത്രിമ കാലുകളിൽ നിവർന്നുനിന്നത് അംഗപരിമിതിയുള്ള നൂറ് പേർ. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങ് കളക്ടർ എൻ.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എം. നാസർ, ലിസി അലക്സ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീഖ്, റോട്ടറി ക്ലബ് ഭാരവാഹികളായ തോമസ് വർഗീസ്, സുരേഷ് ബാബു, ഉമ്മൻ കെ ടി , വർഗീസ് സക്കറിയ, നാരായണ മേനോൻ, സക്കറിയ എബ്രഹാം, എൻ. ആനന്ദ് എന്നിവർ പ്രസംഗിച്ചു.
കൃത്രിമകാലുകൾആവശ്യമുളളവർക്കായി ഒരു മാസം മുൻപ് ജില്ലാ പഞ്ചായത്തിൽ വച്ച് നടത്തിയ ക്യാമ്പിൽ പങ്കെടുത്തവർക്കാണ് ഇന്നലെ കൃത്രിമക്കാലുകൾ വിതരണം ചെയ്തത്.