കനത്ത മഴയിൽ വീട് തകർന്നു
1568272
Wednesday, June 18, 2025 3:58 AM IST
പറവൂർ : തിങ്കൾ രാത്രി പെയ്ത കനത്ത മഴയിൽ വീട് തകർന്ന് വീണു. വടക്കേക്കര പഞ്ചായത്ത് 20-ാം വാർഡിൽ ചെട്ടിക്കാട് നാലുകണ്ടത്തിൽ ജാനകി കൃഷ്ണന്റെഋ വീടാണ് മഴയിലും കാറ്റിലും തകർന്നു വീണത്. ഇളയമകൻ രജീവും കുടുംബവുമാണ് 79 കാരിയായ ജാനകി കൃഷ്ണനോടൊപ്പം വീട്ടിൽ താമസിക്കുന്നത്.
സ്കൂൾ അവധി ആയതിനാൽ ഇവർ ബന്ധു വീട്ടിൽ പോയതിനാൽ സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടാകാതിരുന്നത് വൻ അപകടം ഒഴിവാക്കി. വടക്കേക്കര പഞ്ചായത്ത് അധികൃതരുംമൂത്തകുന്നം വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവർക്ക് താമസിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്.