പന്തപ്ര ഗോത്രവർഗ ഉന്നതിയിൽ കാട്ടാനശല്യം രൂക്ഷം
1568049
Tuesday, June 17, 2025 7:06 AM IST
കോതമംഗലം : കുട്ടന്പുഴ പന്തപ്ര ഗോത്രവർഗ ഉന്നതിയിൽ കാട്ടാനശല്യം രൂക്ഷമായതായി പരാതി. ഇന്നലെ പുലർച്ചെയെത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. മൂപ്പൻ കുട്ടൻ ഗോപാലൻ, ചെല്ലപ്പൻ, പ്രഭാകരൻ എന്നിവരുടെ കൃഷികൾക്കാണു നാശം. വീടിന്റെ മുറ്റത്തു വരെയെത്തിയ ആനകൾ തെങ്ങുകളും വാഴകളും തിന്നും ചവിട്ടിമെതിച്ചും നശിപ്പിക്കുകയായിരുന്നു.
കാട്ടാനശല്യം ഇവിടെ നിത്യസംഭവമായി. ശനിയാഴ്ച രാത്രി കാട്ടാനകളെ തുരത്താനെത്തിയ വനപാലകർക്കെതിരെ ഉന്നതിയിൽ പ്രതിഷേധമുയർന്നിരുന്നു. വൈദ്യുതവേലി ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണാത്തതിലായിരുന്നു പ്രതിഷേധം.