ഇടമുളയിൽ വീടുകളിൽ വെള്ളം കയറി
1568056
Tuesday, June 17, 2025 7:19 AM IST
ഏലൂർ: ഏലൂർ നഗരസഭ 13-ാം വാർഡായ ഇടമുള, ബോസ്കോ കോളനി, പവർലൂം എന്നിവിടങ്ങളിൽ വെള്ളം കയറി. രണ്ട് ദിവസമായി തോരാതെ പെയ്ത മഴയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നതാണ് വീടുകളിൽ വെള്ളം കയറാൻ കാരണം.
പരിസരത്തെ അഴുക്കുകളും മാലിന്യവും വെള്ളത്തിൽ വീട്ടുപടിക്കൽ നിറഞ്ഞു നിൽക്കുകയാണ്. കോവിഡും പനിയുമൊക്കെ പടർന്നു പിടിച്ചിരിക്കുന്ന സ്ഥലമാണിത്. ഒരു മഴ കൂടി പെയ്താൽ താമസക്കാരെ മാറ്റി പാർപ്പിക്കേണ്ടി വരുമെന്ന് വാർഡ് കൗൺസിലർ കെ.എം. ഇസ്മായിൽ പറഞ്ഞു.