ചന്ദര്‍കുഞ്ച് അപ്പാര്‍ട്ട്മെന്റ് നിര്‍മാണത്തിലെ ക്രമക്കേട്: സിബിഐ അന്വേഷണമില്ല
1568058
Tuesday, June 17, 2025 7:19 AM IST
കൊച്ചി: വൈറ്റില ചന്ദര്‍കുഞ്ച് അപ്പാര്‍ട്ട്മെന്റ് നിർമാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സിബിഐ. അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
ബലക്ഷയത്തിലായ ആര്‍മി ടവറുകള്‍ ഉടന്‍ പൊളിച്ചു നീക്കാനാണ് അധികൃതരുടെ തീരുമാനം. അതിനുമുമ്പ് മതിയായ അന്വേഷണം നടത്തിയില്ലെങ്കില്‍ നിർമാണത്തകരാറിന്റെ ഉത്തരവാദികള്‍ രക്ഷപ്പെടാന്‍ ഇടയാകുമെന്നായിരുന്നു ഫ്ളാറ്റിലെ അന്തേവാസിയായ റിട്ട. കേണല്‍ സിബി ജോര്‍ജ് നല്കിയ ഹര്‍ജിയിലെ വാദം. ദുരന്തനിവാരണ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സിബിഐയോട് നിര്‍ദേശിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അത്തരം ഉത്തരവിനുള്ള അസാധാരണ സാഹചര്യം നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഹര്‍ജി തീര്‍പ്പാക്കിയത്.