ആ​ര​ക്കു​ഴ: പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ കൊ​ന്നാ​നി​ക്കാ​ട് - പൊ​ട്ട​ൻ​മ​ല - നെ​ടു​ന്പാ​റ​യി​ൽ നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ കി​ണ​റി​നോ​ടു ചേ​ർ​ന്ന് പ്ലൈ​വു​ഡ് ക​ന്പ​നി ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ ജ​ന​കീ​യ സ​മ​ര സ​മി​തി​യു​ടെ പ്ര​തി​ഷേ​ധം. സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ പ​ണ്ട​പ്പി​ള്ളി​യി​ലെ വീ​ട്ടി​ലേ​ക്ക് ജ​ന​കീ​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.

ലൈ​ബ്ര​റി ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യു​ടെ വീ​ടി​ന് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ഷി സ്ക​റി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​കീ​യ സ​മ​ര​സ​മി​തി സെ​ക്ര​ട്ട​റി കെ.​എ​സ്. നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ പി.​വി.​തോ​മ​സ്, സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ബി​നോ​യി ഭാ​സ്ക​ര​ൻ, ബി​ജെ​പി മ​ണ്ഡ​ലം സ​മി​തി അം​ഗം കെ.​എം. സി​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സ് മ​ലി​നീ​ക​ര​ണം ഉ​ൾ​പ്പെ​ടെ വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പ്ലൈ​വു​ഡ് ഫാ​ക്ട​റി​യു​ടെ നി​ർ​മാ​ണം തു​ട​ർ​ന്നാ​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ജ​ന​കീ​യ സ​മ​ര സ​മി​തി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.