പി.പി. എസ്തോസ് അനുസ്മരണം
1568044
Tuesday, June 17, 2025 7:06 AM IST
മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, എംപി, എംഎൽഎ, മൂവാറ്റുപുഴ നഗരസഭാധ്യക്ഷൻ എന്നിങ്ങനെ പ്രവർത്തിച്ച പി.പി. എസ്തോസിന്റെ 36-ാമത് ചരമവാർഷിക ദിനാചരണം നടത്തി. ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആർ. മുരളീധരൻ പതാക ഉയർത്തി.
അനുസ്മരണ റാലിയോടെ എസ്തോസിന്റെ സ്മൃതിമണ്ഡപത്തിലെത്തി നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. തുടർന്ന് ചേർന്ന അനുസ്മരണ യോഗം സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. പി.എം. ഇസ്മയിൽ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു, ഏരിയ കമ്മിറ്റിയംഗങ്ങളായ സി.കെ. സോമൻ, സജി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഏരിയയിലെ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തി.