ക്യാറ്റ്സ് ക്ലബ് പൂർത്തീകരിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടത്തി
1568263
Wednesday, June 18, 2025 3:47 AM IST
കാലടി : ക്യാറ്റ്സ് ക്ലബ് മാണിക്യ മംഗലത്ത് പാതിവഴിയിൽ നിർമാണം നിലച്ച വനജ ഗോപിയുടെ വീട് പൂർത്തീകരിച്ച് നൽകി. ഇതിന്റെ താക്കോൽ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു.
ക്ലബ് പ്രസിഡന്റ് ടി.കെ. സാജൻ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി മുഖ്യാതിഥിയായി. വാർഡ് മെമ്പർ സ്മിത ബിജു, ക്ലബ് ഭാരവാഹികളായ അഡ്വ. കെ.ബി. സാബു, പി.എ. ജോയി, എം.ജെ.ജോൺസൺ, ടി.വി. രഘു എന്നിവർ പ്രസംഗിച്ചു. ക്ലബ് നൽകുന്ന ആറാമത്തെ വീടാണിത്.
ഏഴാമത്തെ വീടിന്റെ പൂർത്തീകരണവും നടന്ന് കൊണ്ടിരിക്കുന്നു. കാലടിയിൽ കഴിഞ്ഞ 55 വർഷമായി പ്രവർത്തിക്കുന്ന 55 അംഗങ്ങളുള്ള ജീവകാരുണ്യ സന്നദ്ധ സേവന സംഘടനയാണ് ക്യാറ്റ്സ് ക്ലബ്.