സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂളിൽ "ലോറേറ്റ്സ് ഡേ'
1568270
Wednesday, June 18, 2025 3:58 AM IST
കൊച്ചി: ചെറിയ നേട്ടങ്ങളിൽ അഭിരമിക്കാതെ വലിയ ലക്ഷ്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കണമെന്ന് എറണാകുളം സബ് കളക്ടർ കെ. മീര പറഞ്ഞു. തേവര സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂളിലെ 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥകളെ അനുമോദിക്കുന്ന സമ്മേളനം "ലോറേറ്റ്സ് ഡേ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പ്രിൻസിപ്പൽ ഫാ. വർഗീസ് കാച്ചപ്പള്ളി, വൈസ് പ്രിൻസിപ്പൽ വിനിത മെൻഡസ്, ഹെഡ്മിസ്ട്രസ് സിന്ധു തറയിൽ, കെജി ഹെഡ്മിസ്ട്രസ് ബിന്ദു തോമസ് എന്നിവർ പ്രസംഗിച്ചു.
10, 12 ക്ലാസുകളിലെ സ്കൂൾ ടോപ്പർമാരായ ശ്രാവൺ പ്രശാന്ത്, സെറിൻ പദുവ, മാർക്കോസ് ബി. വർഗീസ്, ബെൻ ജോർജ് സൈമൻ, അയാന തോമസ്, നിരഞ്ജൻ എം. മേനോൻ, ആൻ തെരേസ ജോർജ് എന്നിവരെ ആദരിച്ചു.