ദീപിക ബാലജന സഖ്യം കൂത്താട്ടുകുളം മേഖല ഉദ്ഘാടനം
1568278
Wednesday, June 18, 2025 4:15 AM IST
കൂത്താട്ടുകുളം: ദീപിക ബാലജന സഖ്യത്തിന്റെ തൊടുപുഴ പ്രവിശ്യാ പ്രവർത്തനവർഷ ഉദ്ഘാടനവും കൂത്താട്ടുകുളം മേഖല ഉദ്ഘാടനവും മേരിഗിരി പബ്ലിക് സ്കൂളിൽ കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിച്ചു.
ദീപിക ബാലജന സഖ്യം ഡയറക്ടർ ഫാ. റോയി കണ്ണഞ്ചിറ (കൊച്ചേട്ടൻ) മുഖ്യ പ്രഭാഷണം നടത്തി. തൊടുപുഴ പ്രവിശ്യാ കോ ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട്, ദീപിക ബാലജന സഖ്യം സ്റ്റേറ്റ് റിസോഴ്സ് ടീം കോ ഓർഡിനേറ്റർ തോമസ് കുണിഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.