ഊ​ര​കം, തെ​ക്ക​ൻ താ​ണി​ശേ​രി പ​ള്ളി​ക​ളി​ൽ തി​രു​നാ​ൾ
Friday, April 12, 2024 1:30 AM IST
ഊ​ര​കം: വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തീ​ര്‍​ഥ​കേ​ന്ദ്ര ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​നു കൊ​ടി​ക​യ​റി. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ തി​രു​നാ​ളിന്‍റെ കൊ​ടി​യേ​റ്റു​ നി​ര്‍​വ​ഹി​ച്ചു. അ​മ്പു​തി​രു​നാ​ള്‍ 20, 21 തി​യ​തി​ക​ളി​ലും നേ​ര്‍​ച്ച ഊ​ട്ടു​തി​രു​നാ​ള്‍ 28 നും ​ആ​ഘോ​ഷി​ക്കും. 20 ന് ​രാ​വി​ലെ 6.30 ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, ദി​വ്യ​ബ​ലി എ​ന്നി​വ​യ്ക്ക് ഹൃ​ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഷാ​ജു ചി​റ​യ​ത്ത് കാ​ര്‍​മി​ക​നാ​യി​രി​ക്കും. തു​ട​ര്‍​ന്ന് കൂ​ടു​തു​റ​ക്ക​ല്‍, പ​ന്ത​ലി​ലേ​ക്ക് രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, അ​മ്പ്, വ​ള വെ​ഞ്ചി​രി​പ്പ്.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ് ആ​രം​ഭി​ച്ച് രാ​ത്രി ഒ​മ്പ​തി​നു പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും. തു​ട​ര്‍​ന്ന് ബാ​ന്‍​ഡ് ക​ലാ​കാ​ര​ന്‍​മാ​ര്‍ ഒ​രു​ക്കു​ന്ന ഗം​ഭീ​ര ബാ​ന്‍​ഡ് വാ​ദ്യം.

തി​രു​നാ​ള്‍​ദി​ന​മാ​യ 21 ന് ​രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി, 9.30 ന് ​പ്ര​സു​ദേ​ന്തി​വാ​ഴ്ച തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​ക്ക് ഫാ. ​വി​നി​ല്‍ കു​രി​ശു​ത​റ സി​എം​എ​ഫ് കാ​ര്‍​മി​ക​നാ​യി​രി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ഞ്ഞി​ക്കാ​ര​ന്‍ സ​ന്ദേ​ശം ന​ല്‍​കും. ഫാ. ​ഗ്ലെ​സി​ന്‍ പ​യ​സ് കൂ​ള ഒ​എ​ഫ്എം സ​ഹ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ദി​വ്യ​ബ​ലി, തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. വൈ​കീ​ട്ട് ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം സ​മാ​പ​നം, ആ​ശീ​ര്‍​വാ​ദം, തി​രു​ശേ​ഷി​പ്പ് വ​ന്ദ​നം, പു​ല്ലൂ​ര്‍ വാ​ദ്യ​ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റെ തി​രു​മു​റ്റ​മേ​ളം, വ​ര്‍​ണ​മ​ഴ, ബാ​ന്‍​ഡ്‌​-ചെ​ണ്ട ഫ്യൂ​ഷ​ന്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

പൂ​ര്‍​വി​ക​രു​ടെ സ്മ​ര​ണ​ദി​ന​മാ​യ 22 ന് ​രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി, സെ​മി​ത്തേ​രി​യി​ല്‍ പൊ​തു​ഒ​പ്പീ​സ്. 28 ന് ​നേ​ര്‍​ച്ച​യൂ​ട്ട് തി​രു​നാ​ള്‍ ദി​ന​ത്തി​ല്‍ രാ​വി​ലെ 6.45ന് ​ദി​വ്യ​ബ​ലി, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​യ്ക്ക് ഫാ. ​ജോ​ജോ അ​രി​ക്കാ​ട​ന്‍ സി​എം​ഐ കാ​ര്‍​മി​ക​നാ​യി​രി​ക്കും. എ​ട്ടി​ന് നേ​ര്‍​ച്ച​യൂ​ട്ട് ആ​ശീ​ര്‍​വാ​ദം. 10 ന് ​ദി​വ്യ​ബ​ലി. മെ​യ് നാ​ലി​ന് രാ​വി​ലെ എ​ട്ടി​ന് ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​ര​ണ​വും അ​ഞ്ചി​ന് വൈ​കീ​ട്ട് 5.30 ന് ​ഇ​ട​വ​ക​ദി​ന​വും മ​ത​ബോ​ധ​ന​വാ​ര്‍​ഷി​ക​വും ന​ട​ക്കും. ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ. ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് ക​ലാ​സ​ന്ധ്യ. വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്ക് വി​കാ​രി ഫാ. ​ആ​ന്‍​ഡ്രൂ​സ് മാ​ളി​യേ​ക്ക​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ കൂ​ള കൊ​ച്ചാ​പ്പു ജോ​ണ്‍​സ​ണ്‍, പൊ​ഴോ​ലി​പ​റ​മ്പി​ല്‍ പ​ത്രോ​സ് ജോ​ണ്‍​സ​ണ്‍, തൊ​മ്മാ​ന ഈ​നാ​ശു ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

മാ​ള: തെ​ക്ക​ൻ താ​ണി​ശേ​രി സെ​ന്‍റ് സേ​വി​യേ​ഴ്സ് പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്ക മാ​യി. തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഹൊ​സൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജി​ജോ തു​ണ്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, നൊ​വേ​ന എ​ന്നി​വ​യെ​തു​ട​ർ​ന്ന് വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​രം സ്വി​ച്ച്‌​ഓ​ൺ ക​ർ​മം, നാ​ട​കം എ ​ന്നി​വ ന​ട​ന്നു.

ഇ​ന്ന് മ​ത​ബോ​ധ​ന ദി​ന​ത്തി​ൽ വൈ​കീ​ട്ട് 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. തൃ​ശൂ​ർ ദേ​വ​മാ​ത പ്രൊ​വി​ൻ​ഷ്യ​ൽ ഡോ. ​ജോ​സ് ന​ന്തി​ക്ക​ര സി​എം​ഐ ഉ​ദ് ഘാ​ട​നം ചെ​യ്യും. നാ​ളെ വൈ​കി​ട്ട് അ ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, കൂ​ടു​തു​റ​ക്ക​ൽ, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും.

തി​രു​നാ​ൾ ദി​ന​മാ​യ 14 ന് ​രാ​വി​ലെ ആ​റി​നും എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന. 10ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജെ​യിം​സ് പ​ള്ളി​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​നാ​കും. റ​വ. ഡോ. ​ജോ​ജോ കു​റ്റി​ക്കാ​ട​ൻ സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച​തി​രി​ഞ്ഞ് 3.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നാ​ലി​ന് പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് ഗാ​ന​മേ​ള. 15ന് ​രാ​വി​ലെ 6.30ന് ​പ​രേ​ത​ർ​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും.