കിണറുകളിലെ രാസമാലിന്യം ; കാട്ടൂരിൽ കൂട്ട ഉപവാസം
1576408
Thursday, July 17, 2025 1:55 AM IST
കാട്ടൂര്‍: മിനി എസ്റ്റേറ്റില്‍നിന്നുള്ള കുടിവെള്ളമലിനീകരണത്തിനെതിരേയുള്ള റിലേ നിരാഹാരസമരത്തിന്റെ പത്താംദിനത്തില്‍ നടന്ന കൂട്ട ഉപവാസം മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം നിര്‍വഹിച്ചു.
കേരള കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറി സേതുമാധവന്, ബിജെപി മേഖലാ പ്രസിഡന്റ് എ. നാഗേഷ്, എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിപിന്‍, കെ. സതീഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അംബുജ രാജന്, പഞ്ചായത്തംഗം സ്വപ്ന ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
അബ്ദുല്‍ മുത്തലിഫ് എടക്കാട്ടുപറമ്പില്‍, നാസര്‍ വീരതിടവഴി, ഡേവിസ് തെക്കേക്കര, ശരവണന് വാലത്ത്, ദാസന് തളിയപറമ്പില്‍, ജയ്ഹിന്ദ് രാജന്, വിനോദ് തിയത്തുപറമ്പില്, സാബു ആലുക്ക, അംബുജ രാജന്, ലിജ ജോണ്സന് തെക്കേക്കര, മനില ധര്മന് വാലത്ത്, മോളി പിയുസ് മാളിയേക്കല്‍, ജയമണി തിരുകുളം, ദേവി രമേഷ് കല്ലിങ്ങല്‍, സുഹറ അഷ്റഫ് തൊപ്പിയില്‍, ആമിനക്കുഞ്ഞി കാട്ടിലപ്പീടികയില്‍, ഗീത ബാലന് തിയത്തുപറമ്പില്, വനജ ഗ്രീഷ്കുമാര് ഉള്ളാട്ടില്‍ എന്നിവരാണ് ഇന്നലെ കൂട്ട നിരാഹാരം അനുഷ്ഠിച്ചത്.