യുവാവ് ജീവനൊടുക്കിയ സംഭവം; കാമുകിയടക്കം മൂന്നുപേർ അറസ്റ്റില്‍
1576414
Thursday, July 17, 2025 1:55 AM IST
ഇരിങ്ങാലക്കുട: കരുവന്നൂര്‍ തേലപ്പിള്ളിയില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റത്തിന് മൂന്നുപേര്‍ അറസ്റ്റില്‍.
ഒല്ലൂര്‍ അഞ്ചേരി കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില (31), ഭർത്താവ് ജീവന് (31), സഹോദരൻ വല്ലച്ചിറ ചെറുശേരി ആട്ടേരി അനൂപ് (38) എന്നിവരാണ് അറസ്റ്റിലായത്. 2025 ജനുവരി 23ന് കരുവന്നൂര്‍ തേലപ്പിള്ളിയിലാണ് യുവാവ് ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.
യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഇതറിഞ്ഞ കാമുകിയായിരുന്ന അഖിലയും ഭര്‍ത്താവായ ജീവനും അഖിലയുടെ സഹോദരന് അനൂപും യുവാവിന്റെ തേലപ്പിള്ളിയിലുള്ള വീട്ടില്‍ കയറി ബഹളമുണ്ടാക്കിയതിലും വിവാഹം മുടക്കുകയും ചെയ്തതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍മാരായ പി.ആര്. ദിനേശ് കുമാര്‍, സി.എം. ക്ലീറ്റസ്, സതീശന്, എഎസ്ഐ മെഹറുന്നീസ, സിപിഒമാരായ അര്ജുന്, തെസ്നി ജോസ്, വിനീത്, കിഷോര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.