കരുവന്നൂര്‍ പള്ളിയില്‍ മെഗാമെഡിക്കല്‍ ക്യാമ്പ് 20ന്
1576422
Thursday, July 17, 2025 1:55 AM IST
കരുവന്നൂര്‍: സെന്റ്് മേരീസ് പള്ളിയില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സഹകരണത്തോടെ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.
20 ന് രാവിലെ ഒന്‍പതു മുതല്‍ പള്ളി മതബോധന ഹാളിലാണ് ക്യാമ്പ്. ക്യാമ്പിന്റെ ഉദ്ഘാടനം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് നിര്‍വഹിക്കും. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ജോയിന്റ്് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍ സിഎംഐ മുഖ്യാതിഥി ആയിരിക്കും. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ്് ജോസഫ് തെക്കൂടന്‍ അധ്യക്ഷത വഹിക്കും. പള്ളി വികാരിയും ഡയറക്ടറുമായ ഫാ. ഡേവിസ് കല്ലിങ്ങല്‍ മുഖ്യപ്രഭാഷണം നടത്തും.
ജനറല്‍ മെഡിസിന്, ഗൈനക്കോളജി, സര്‍ജറി, കാര്‍ഡിയോളജി, ഇഎന്‍ടി, ഓര്‍ത്തോ, കിഡ്നി എന്നീ ഏഴ് ചികിത്സാവിഭാഗങ്ങളുടെ വിദഗ്ധരായ ഡോക്ടര്‍മാരും അമല മെഡിക്കല്‍ ടീമും നേതൃത്വം നല്‍കും.
പാപ്പ്സ്മിയര്‍ ടെസ്റ്റ്, ഓഡിയോമെട്രി, ഇസിജി, ബിപി, ഷുഗര്‍ തുടങ്ങിയ ടെസ്റ്റുകളും പ്രത്യേകമായി കിഡ്നി സ്ക്രീനിംഗ് ടെസ്റ്റും സൗജന്യമായി ലഭിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് അമലയിലെ തുടര്‍ചികിത്സകള്‍ക്ക് 40 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.
ക്യാമ്പില്‍ പങ്കെടുക്കുന്ന അര്‍ഹരായ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും നല്‍കുന്നുണ്ട്. ക്യാമ്പ് ദിവസം രാവിലെ എട്ടുമുതല്‍ 11 വരെ രജിസ്്ട്രേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്.