ആരോഗ്യ ബോധവത്കരണ സെമിനാർ
1576417
Thursday, July 17, 2025 1:55 AM IST
ചാലക്കുടി: ചാലക്കുടി റെസിഡൻസ് അസോസിയേഷൻ കോ-ഒാർഡിനേഷൻ ട്രസ്റ്റ് (ക്രാക്റ്റ്) വനിതാവിഭാഗം വനിതകൾക്കായി ഹെൽത്ത് അവെയർനെസ് സെമിനാർ നടത്തി. ക്രാക്റ്റ് പ്രസിഡന്റ്് പോൾ പാറയിൽ ഉദ്ഘാടനം ചെയ്തു. ക്രാക്റ്റ് വനിതാവിംഗ് പ്രസിഡന്റ്് സിമി അനൂപ് അധ്യക്ഷത വഹിച്ചു.
ഹെൽത്ത് അവെയർനെസ് സെ മിനാറിന്റെ ഭാഗമായി ഡോ. ടി. രാ ജൻ "മരുന്നില്ലാതെ എങ്ങനെ ജീവിക്കാം' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ക്രാക്റ്റ് സെക്രട്ടറി പി. ഡി. ദിനേഷ്, വനിതാവിംഗ് സെക്രട്ടറി സ്മിജ സണ്ണി, കൗൺസിലർ വി.ജെ. ജോജി, എൽസി ഡേവിസ്, ഹേമലത ചന്ദ്രബാബു, ജിഷ ഗിരീഷ് എന്നിവർ പ്രസംഗിച്ചു.