ഒ.പി. ബാലൻമേനോൻ ശതാഭിഷേക ആഘോഷം 19, 20 തീയതികളിൽ
1576415
Thursday, July 17, 2025 1:55 AM IST
തൃശൂർ: ജീവകാരുണ്യപ്രവർത്തകനായ ഒ.പി. ബാലൻമേനോന്റെ ശതാഭിഷേക ആഘോഷങ്ങൾ 19, 20 തീയതികളിൽ നടക്കും.
19നു വിവേകോദയം സ്കൂളിൽ ഉച്ചയ്ക്കുശേഷം മൂന്നിനു ശിശുസംരക്ഷണമേഖലയിലെ ഇന്നത്തെ പ്രശ്നങ്ങൾ, പരിഹാരം, മാർഗനിർദേശങ്ങൾ വിഷയത്തിൽ വിദഗ്ധർ പങ്കെടുക്കുന്ന സെമിനാർ.
ജില്ലാ ശിശുസംരക്ഷണസമിതി മുൻചെയർമാൻ പി.ഒ. ജോർജ് നേതൃത്വം കൊടുക്കും.
20നു രാവിലെ 10.30നു നീരാഞ്ജലി ഓഡിറ്റോറിയത്തിൽ പി. ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. തേറന്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും. സുഹൃദ്സംഗമം ഡോ. പി.വി. കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം രണ്ടിനു കലാസായാഹ്നത്തിന്റെ ഉദ്ഘാടനം എം.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അമ്മന്നൂർ കുട്ടൻചാക്യാരുടെ കൂത്ത്, കലാമണ്ഡലം സിന്ധുവിന്റെ നങ്ങ്യാർകൂത്ത്, ഗാനസുധ എന്നിവ നടക്കും. വൈകീട്ട് 4.30നു സമാപനസമ്മേളനവും സമാദരണീയവും മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ് മുഖ്യാതിഥിയാകും.
പത്രസമ്മേളനത്തിൽ ശ്രീധരൻ തേറമ്പിൽ, കെ. രാധാകൃഷ്ണൻ, കെ. നന്ദകുമാർ, സി.കെ. കുട്ടിശങ്കരൻ എന്നിവർ പങ്കെടുത്തു.