പാലയൂർ ഫെസ്റ്റ് വർണാഭമായി
1576425
Thursday, July 17, 2025 1:55 AM IST
പാലയൂർ: യൂത്ത് ഓഫ് പാലയൂരിന്റെ നേതൃത്വത്തിൽ പാലയൂർ ഫെസ്റ്റ് ആഘോഷിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച എഴുന്നള്ളിപ്പിന് മൂന്ന് ആനകൾ അണിനിരന്നു വിവിധവാദ്യമേളങ്ങൾ അകമ്പടിയായി.ബ്രദേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ സെന്റ് ആന്റണീസ് കോൺവന്റ് പരിസരത്ത് നിന്നും മലാക്ക് ക്ലബിന്റെ നേതൃത്വത്തിൽ മുതുവട്ടൂർ സെന്ററിൽ നിന്നും എഴുന്നള്ളിപ്പുകൾ ആരംഭിച്ചു.
എഴുന്നള്ളിപ്പുകൾ രാത്രി പാലയൂരിൽ സമാപിച്ചു. ജെറിൻ ജോസ്, എൻ.ജി. മേ ജോ, വിബിൻ കെ. വിൻസന്റ്, ബിനിൽ ജോസ്, ഹെൽവിൻ ജോർജ്, ജേക്കബ് ജോൺസൻ, പ്രിൻസ് പിയൂസ് തുടങ്ങിയവർ നേതൃത്വം നൽകി.