മികച്ച നേട്ടവുമായി മുണ്ടൂർ കുടുംബാരോഗ്യകേന്ദ്രം
1576428
Thursday, July 17, 2025 1:55 AM IST
മുണ്ടൂർ : നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാൻഡേർഡ്സ് പട്ടികയിൽ മികച്ച നേട്ടവുമായി കൈപ്പറമ്പ് പഞ്ചായത്തിലെ മുണ്ടൂർ കുടുംബരോഗ്യ കേന്ദ്രം. നേരത്തെ തന്നെ ഈ പട്ടികയിൽ ഇവർ ഇടം പിടിച്ചിരുന്നെങ്കിലും ഇത്തവണ ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ച സംസ്ഥാനത്തെ ഏഴ് ആരോഗ്യകേന്ദ്രങ്ങളിൽ ഏറ്റവും മികച്ച പോയിന്റായ 96.63 ശതമാനം നേടിയാണ് പ്രവേശനം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാൻഡേർഡ്സ് അംഗീകാരത്തിന് മൂന്നു വര്‍ഷത്തെ കാലാവധിയാണുള്ളത്.
മികച്ച നേട്ടം കൈവരിക്കാനായതിന്റെ സന്തോഷത്തിലാണ് കൈപ്പറമ്പ് ഗ്രാമപഞ്ചായത്തും മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും നാട്ടുകാരും.