എൽഡിഎഫ് അക്രമത്തിനു കാരണം അസഹിഷ്ണുത: പഞ്ചായത്ത് പ്രസിഡന്റ്
1576420
Thursday, July 17, 2025 1:55 AM IST
ചാലക്കുടി: കോടശേരി പഞ്ചായത്തിലെ കോൺഗ്രസ് ഭരണത്തിൽ അസഹിഷ്ണുത മൂത്താണ് എൽ ഡിഎഫ് അക്രമം നടത്തിയതെന്ന് കോടശേരി പഞ്ചായത്ത് പ്രസിഡന്റ്് കെ.പി. ജെയിംസ് ആരോപിച്ചു. വെള്ളിക്കുളങ്ങര പോലീസ് എൽഡിഎഫിന് കൂട്ടുനിൽക്കുന്നതായും അദ്ദേഹം ആരോപിച്ചു.
ഹരിതകർമസേനയിലെ 20 ൽ പരം അംഗങ്ങൾ പരാതി നൽകിയതിനാലാണ് ഹരിതകർമസേന പ്രസിഡന്റ്് തെരഞ്ഞെടുപ്പ് റദ്ദാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്തിൽ ഭരണപക്ഷം നടത്തുന്ന വികസന പ്രവർത്തനങ്ങൾ എൽഡിഎഫ് അംഗങ്ങൾ മനപ്പൂർവം തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ കഴിഞ്ഞ ദിവസം ഉണ്ടായ അനിഷ്ട സംഭവങ്ങളെ ന്നും ഹരിതകർമസേന ഉണ്ടാക്കിയത് ഇപ്പോഴത്തെ കോൺഗ്രസ് ഭരണസമിതിയുടെ കാലത്താ ണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതിനെ കുടുംബശ്രീയുടെ കീഴിലാക്കാൻ എൽഡിഎഫ് ശ്രമിക്കുകയാണ്. കുടുംബശ്രീ അംഗങ്ങളല്ലാത്ത നാലു പേരെ ഒഴിവാക്കിയാണ് അവിടെ പ്രസിഡന്റ്് തെരഞ്ഞെടുപ്പ് നടത്തിയത്. പരാതി ലഭിച്ചപ്പോഴാണ് തെരഞ്ഞെടുപ്പ് ഭരണസമിതിയോഗം റദ്ദാക്കിയത്. ഈ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ എൽഡി എഫ് അംഗങ്ങൾ കോൺഗ്രസ് അംഗങ്ങളെ തടയുകയായിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റ ഭരണകക്ഷി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ റിജു മാവേലി ഗുരുതരമായി പരിക്കേറ്റ് എറണാകുളത്ത് ചികിത്സയിലാണ്. എന്നാൽ വെള്ളിക്കുളങ്ങര പോലീസ് എൽഡിഎഫ് അംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നില്ല. നടപടിയെടുക്കുന്നില്ലെങ്കിൽ കോൺഗ്രസ് നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് പറഞ്ഞു.
കോൺഗ്രസ് പരിയാരം ബ്ലോക്ക് പ്രസിഡന്റ് എം.ടി. ഡേവിസ്, കോടശേരി മണ്ഡലം പ്രസിഡന്റ് ജോൺസൺ മാളിയേക്കൽ, കോ ൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റിൻ സൺ മണവാളൻ, പഞ്ചായത്ത് അംഗങ്ങളായ സി.വി. ആന്റണി, ഡെന്നി വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.