യുവാവിനെ ആക്രമിച്ച ഗുണ്ട അറസ്റ്റില്‍
1576423
Thursday, July 17, 2025 1:55 AM IST
കാട്ടൂര്‍: കാപ്പ ഉത്തരവ് ലംഘിച്ച് യുവാവിനെ ആക്രമിച്ച കേസില്‍ കുപ്രസിദ്ധ ഗുണ്ടയെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കാട്ടൂര്‍ ഇല്ലിക്കാട് സ്വദേശി കതിരപ്പുള്ളി വീട്ടില്‍ തിലേഷിനെ (40) യാണ് അറസ്റ്റ് ചെയ്തത്. കാപ്പ ചുമത്തപ്പെട്ടതിനാൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസില്‍ 2025 മാര്‍ച്ച് 28 മുതല്‍ ആറുമാസ കാലത്തേക്ക് എല്ലാ ബുധനാഴ്ചയും ഒപ്പുവയ് ക്കേണ്ടയാളാണിത്.
കാപ്പ ഉത്തരവ് ലംഘിച്ച് കഴിഞ്ഞ ദിവസം രാത്രി 11 ന് കാട്ടൂര്‍ എസ്എന്‍ഡിപി അമ്പലത്തിനു സമീപത്തുള്ള ബസ് സ്റ്റോപ്പിനടുത്തുവച്ച് കാറിന്റെ അതിവേഗത ചോദ്യം ചെയ്തതിലുള്ള വൈ രാഗ്യത്താല് ബൈക്ക് യാത്രക്കാരനായ കരാഞ്ചിറ തേക്കൂട്ട് വീട്ടില്‍ സിബിന് രാധ (31) യെ തിലേഷ് അസഭ്യം പറഞ്ഞ് ബൈക്കില്‍ വച്ചിരുന്ന ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
പോലീസ് തിലേഷ് സ ഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. കാട്ടൂര്‍, ഇരിങ്ങാലക്കുട, പഴയന്നൂര്‍, ആലപ്പുഴ രാമങ്കരി പോലീസ് സ്റ്റേഷനുകളിലായി രണ്ട് വധശ്രമക്കേസുൾപ്പടെ 13 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് തിലേഷ്. കാട്ടൂര്‍ സിഐ ഇ.ആര്. ബൈജു, സബ് ഇന്‍സ്പെക്ടര്‍ ബാബു ജോര്‍ജ്, എഎസ്ഐ കെ.ഡി. മനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.ജി. ധനേഷ്, ജോഷി ജോര്‍ജ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.