സ്മാർട്ട് ഇന്ത്യ; സ്മാർട്ട് അശ്വതി
1569816
Tuesday, June 24, 2025 1:24 AM IST
ആലത്തൂർ: ജില്ലയ്ക്കു അഭിമാനനേട്ടമായി ബി. അശ്വതിയുടെ സ്മാർട്ട് ഇന്ത്യ ലേഖനം. ടാറ്റ ബിൽഡേർസ് ഇന്ത്യ 2023 - 2024ൽ സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ ഫസ്റ്റ് റണ്ണർഅപ് ആയിരുന്നു അശ്വതി. കുനിശേരി കണ്ണമ്പുള്ളി ജിയുപി സ്കൂളിനെ പ്രതിനിധീകരിച്ച അശ്വതി ഇക്കഴിഞ്ഞ16ന് രാഷ്ടപതിഭവനിൽ നടന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് അവാർഡും ഏറ്റുവാങ്ങി.
പ്ലാസ്റ്റിക്മാലിന്യം കുറയ്ക്കാനുള്ള അഞ്ച് മാർഗങ്ങളെക്കുറിച്ചായിരുന്നു ഉപന്യാസം. മലയാള ഭാഷയിൽ ഉപന്യാസമെഴുതിയാണ് സമ്മാനനേട്ടം.
കുനിശ്ശേരി പനയംപാറ സ്വദേശി ബിജുവിന്റെയും സന്ധ്യയുടെയും മകളായ അശ്വതി ഇപ്പോൾ വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനിയാണ്.