മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​തവി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​സീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 100% വി​ജ​യം വ​രി​ച്ച ദാ​റു​ന്ന​ജാ​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എം​ഇ​ടി സ്കൂ​ൾ, സെ​ന്‍റ് ഡൊ​മി​നി​ക് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നീ സ്കൂ​ളു​ക​ളെ ന​ഗ​ര​സ​ഭ പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

എം​ജി പ​ട്ടേ​ൽ ബെ​സ്റ്റ് ഹൈ​സ്കൂ​ൾ ഉ​ർ​ദു ടീ​ച്ച​ർ നാ​ഷ​ണ​ൽ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ ഡി​എ​ച്ച്എ​സ്എ​സ് നെ​ല്ലി​പ്പു​ഴ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ ലെ​ഫ്റ്റ​ന​ന്‍റ് പി. ​ഹം​സ​ക്കും ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഡി​എ​ച്ച്എ​സ്എ​സ് നെ​ല്ലി​പ്പു​ഴ സ്കൂ​ളി​ലെ എ​ൻ​സി​സി യൂ​ണി​റ്റി​നെ​യും ആ​ദ​രി​ച്ചു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷ​ഫീ​ഖ് റ​ഹ്മാ​ൻ, മാ​സി​ത സ​ത്താ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ യൂ​സ​ഫ് ഹാ​ജി, രാ​ധാ​കൃ​ഷ്ണ​ൻ, മു​ജീ​ബ് ചോ​ലോ​ത്ത്, ക​ദീ​ജ, സു​ഹ​റ, ല​ക്ഷ്മി, ഷ​റ​ഫു​ന്നീ​സ, ഉ​ഷ, ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ന​ഗ​ര​സ​ഭ വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ. ​ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഹം​സ കു​റു​വ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു.