പട്ടാമ്പി പാലത്തിനുസമീപം റോഡ് തകർന്നു
1570126
Wednesday, June 25, 2025 1:44 AM IST
ഷൊർണൂർ: പട്ടാമ്പി പാലത്തിന്റെ തൊട്ടടുത്ത് വെട്ടിക്കീറിയതുപോലെ റോഡ് തകർന്നത് ഭീഷണിയായി. പാലത്തിന്റെ തെക്കുഭാഗത്ത് ഗുരുവായൂർ റോഡിൽ ചോലക്കൽ മണ്ഡപത്തിന്റെ മുന്നിലാണ് റോഡ് വെട്ടിക്കീറിയതുപോലെ തകർന്നത്. പ്രളയത്തിൽ പാലംമുങ്ങിയപ്പോൾ നടത്തിയ അറ്റകുറ്റപ്പണിയിലും തകർന്ന ഈ ഭാഗം നന്നാക്കിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഗുരുവായൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഈ ഗട്ടറിൽ ചാടിയാണ് താഴ്ന്ന പാലത്തിലേക്ക് പ്രവേശിക്കുന്നത്. ഗട്ടർ വെട്ടിക്കാൻ നടത്തുന്ന ശ്രമം അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് ഏറെ പ്രയാസപ്പെടുന്നതെന്നും നാട്ടുകാർ പറയുന്നു.