പാ​ല​ക്കാ​ട്: ല​ഹ​രി​മു​ക്ത കേ​ര​ള​ത്തി​നാ​യി യു​വ​ജ​ന​ത മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നു മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. പാ​ല​ക്കാ​ട് ഒ​ളി​ന്പി​ക് അ​സോ​സി​യേ​ന്‍ സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​നം കോ​ട്ട​മൈ​താ​ന​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

നേ​ര​ത്തെ വി​ക്ടോ​റി​യ കോ​ള​ജ് പ​രി​സ​ര​ത്തു​നി​ന്നും കോ​ട്ട​മൈ​താ​നം​വ​രെ ന​ട​ന്ന ദീ​പ​ശി​ഖാ റാ​ലി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം​പി ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. ഒ​ളി​മ്പ്യ​ന്‍ ടി​ന്‍റു ലൂ​ക്ക ദീ​പ​ശി​ഖാ പ്ര​യാ​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി. എ​ന്‍​സി​സി, എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്സ്, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ്, കാ​യി​കതാ​ര​ങ്ങ​ള്‍, സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണ് അ​ണി​നി​ര​ന്ന​ത്.

കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ല്‍ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കെ. ​പ്രേം​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. പ്രീ​ത്,പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​മീ​ള ശ​ശി​ധ​ര​ൻ, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കെ. ​സു​നി​ല്‍​കു​മാ​ര്‍, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ പ്രി​ന്‍​സ് ബാ​ബു, ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സി. ​ഹ​രി​ദാ​സ്, ഒ​ളി​ന്പി​ക് വേ​വ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ മു​ഹ​മ്മ​ദ് കാ​സിം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.