വിദ്യാർഥികൾക്കു സ്നേഹാദരവുമായി സഹകരണ സംഘം
1570118
Wednesday, June 25, 2025 1:43 AM IST
കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് കാർഷിക ഉത്പാദന സഹകരണ സംഘം 2024-25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയവരെയും എൽഎസ്എസ്, യുഎസ്എസ്, നീറ്റ്, എൻഎൻഎംഎസ് പരീക്ഷകളിൽ ശ്രദ്ധേയ വിജയം കൈവരിച്ച വിദ്യാർഥികളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
കെ. ശാന്തകുമാരി എംഎൽഎ സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്തു. കാർഷിക ഉത്പാദന സഹകരണ സംഘം പ്രസിഡന്റ് ജിമ്മി മാത്യു അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, എച്ച്. ജാഫർ, ജയവിജയൻ, സജി സി. പീറ്റർ, വി.കെ. തുഷാർ, സ്റ്റാഫ് പ്രതിനിധി എൻ.എ. ഷമീർ, കെ. ഗീത തുടങ്ങിയവർ പ്രസംഗിച്ചു.