നെ​ന്മാ​റ: വാ​ർ​ധ​ക്യ​ത്തി​ന്‍റെ ഒ​റ്റ​പ്പെ​ട​ലി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ക​ഥ പ​റ​യു​ന്ന രാ​രി​ച്ച​നും പ​റ​യാ​നു​ണ്ട് ഏ​ക ക​ഥാ​പാ​ത്ര നാ​ട​കം അ​ര​ങ്ങേ​റി. ആ​ദ്യാ​വ​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ. ​ബാ​ബു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വൈ​എം​സി​എ നെ​ന്മാ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​യ് കാ​ഞ്ഞി​ര​ത്തി​ൻ​ചാ​ലി​ൽ അ​ധ്യ​ക്ഷ​നാ​യി.

വൈ​എം​സി​എ ജി​ല്ലാ സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ഷൈ​ൻ, പു​ത്തൂ​ർ ര​വി, ചേ​രാ​മം​ഗ​ലം ചാ​മു​ണ്ണി, പ്ര​ഫ. സു​ധാ​ക​ര​ൻ, റോ​യ് കെ. ​പോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ര​വി തൈ​ക്കാ​ട് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച നാ​ട​ക​ത്തി​ൽ എം.​ജെ. സാ​ജു​വാ​ണ് അ​ഭി​ന​യി​ച്ച​ത്. വൈ​എം​സി​എ നെ​ന്മാ​റ യൂ​ണി​റ്റ്, ഇ​ടം സാം​സ്ക്കാ​രി​ക സ​മി​തി, കേ​ളി സാം​സ്ക്കാ​രി​ക സ​മി​തി, നെ​ന്മാ​റ പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ട​കം ന​ട​ന്ന​ത്.