കരിദിനാചരണം വിജയിപ്പിക്കും: കെഎസ്എസ്പിഎ
1570122
Wednesday, June 25, 2025 1:43 AM IST
ചിറ്റൂർ: പെൻഷൻസമൂഹത്തോട് ഇടതു സർക്കാരിന്റെ അവഗണനക്കെതിരായി സംസ്ഥാന വ്യാപകമായി ജൂലൈ 1 ന് നടത്തുന്ന കരിദിന ആചരണം വിജയിപ്പിക്കാൻ ചിറ്റൂർ സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ കെഎസ്എസ്പിഎ ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പെൻഷൻ പരിഷ്കരണ കുടിശിക, ഡിആർ കുടിശിക അനുവദിക്കുക, മെഡിസെപ്പിലെ വ്യവസ്ഥകൾ പരിഷ്കരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
യോഗത്തിൽ എം. പോൾ ഉദ്ഘാടനം ചെയ്തു. സി. സുകുമാരൻ അധ്യക്ഷത വഹിച്ചു. എം. ഉണ്ണികൃഷ്ണൻ, ആർ. മണി, കെ. കണ്ണൻകുട്ടി, കെ. രാമനാഥൻ, എ. സത്യകൻ, എ.കെ. ഗീത, കെ. ശൈലജ കുമാരി, സി.ജി. പദ്മകുമാർ, ടി. പ്രേംനാഥ്, ശശികുമാർ, എം.ആർ. രാജീവൻ, എസ്. നാസർ, എ. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.