അമറുള്ള സാലെയുടെ സഹോദരനെ താലിബാൻ തൂക്കിലേറ്റി
Saturday, September 11, 2021 12:44 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സാലെയുടെ സഹോദരൻ റോഹുള്ള അസിസിയെ താലിബാൻ ഭീകരർ തൂക്കിലേറ്റി.
വ്യാഴാഴ്ചയാണു റോഹുള്ളയെ തൂക്കിലേറ്റിയതെന്നും സംസ്കാരം നടത്താൻ താലിബാൻ അനുവദിച്ചില്ലെന്നും റോഹുള്ളയുടെ മരുമകൻ ഇബാദുള്ള സാലെ റോയിട്ടേഴ്സ് വാർത്താ ഏജൻസിയോടു പറഞ്ഞു.
അതേസമയം, പഞ്ച്ശീറിൽ താലിബാനെതിരെ നടന്ന പോരാട്ടത്തിനിടെയാണു റോഹുള്ള കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുണ്ട്. താലിബാൻവിരുദ്ധ പോരാട്ടത്തിനു നേതൃത്വം നല്കുന്നയാളാണ് അമറുള്ള സാലെ.