തെന്നിനടക്കുംപോലുള്ള അക്കങ്ങളുമായി ടൈറ്റന് വാണ്ടറിംഗ് അവേഴ്സ് വാച്ച്
Tuesday, October 14, 2025 10:53 PM IST
കൊച്ചി: അപൂർവ വസ്തുക്കളും ആകാശത്തിലെ അദ്ഭുതങ്ങളും സമന്വയിക്കുന്ന വാണ്ടറിംഗ് അവേഴ്സ് ഉള്‍പ്പെടെ മൂന്നു ലിമിറ്റഡ് എഡിഷൻ വാച്ചുകളുമായി ടൈറ്റൻ സ്റ്റെല്ലർ 3.0 ശേഖരം അവതരിപ്പിച്ചു. ഒമ്പതു സവിശേഷ വാച്ചുകളാണ് ശേഖരത്തിലുള്ളത്.
ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങളിൽനിന്നും നക്ഷത്രങ്ങളിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണു വാണ്ടറിംഗ് അവേഴ്സ് വാച്ചിലെ തെന്നിനടക്കുന്നതുപോലുള്ള അക്കങ്ങള്‍. വാണ്ടറിംഗ് അവേഴ്സ് വാച്ച് 500 എണ്ണം മാത്രമാണു പുറത്തിറക്കിയിട്ടുള്ളത്. 1,79,995 രൂപയാണു വില.
സ്റ്റെല്ലർ 1, 2 ശേഖരങ്ങളിലെ വിജയകരമായ വാച്ചായ ഐസ് മീറ്റിറൈറ്റും സ്റ്റെല്ലർ 3.0 ശേഖരത്തിലുണ്ട്. ബഹിരാകാശ ചരിത്രവും സമകാലിക രൂപകല്പനയും ചേരുന്ന ഐസ് മീറ്റിറൈറ്റ് വാച്ചിന് 1,39,995 രൂപയാണ് വില. 95,995 രൂപ വിലയുള്ള ഒറോറ സീലം വാച്ച് പച്ച ഡയലും ആസ്ട്രൽ ഡിസ്കുകളുമായാണ് എത്തുന്നത്.
തെരഞ്ഞെടുത്ത ടൈറ്റൻ സ്റ്റോറുകളിലും www.titan.co.in എന്ന വെബ്സൈറ്റിലും സ്റ്റെല്ലർ 3.0 വാച്ചുകള്‍ ലഭിക്കുമെന്ന് ടൈറ്റൻ വാച്ചസ് ആൻഡ് വെയറബിൾസ് സിഇഒ കുരുവിള മാർക്കോസ് പറഞ്ഞു.