ദളിത് ക്രൈസ്തവർക്കു സംവരണം: പ്രകടനം 10ന്
Thursday, August 8, 2019 12:51 AM IST
കോട്ടയം: ദളിത് ക്രൈസ്തവർക്കു പട്ടികജാതി സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി ദളിത് കത്തോലിക്കാ മഹാജനസഭയും (ഡിസിഎംഎസ്) കൗണ്‍സിൽ ഓഫ് ദളിത് ക്രിസ്ത്യനും (സിഡിഎസ്) സംയുക്തമായി 10നു കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്കു പ്രകടനവും ധർണയും നടത്തും.
രാവിലെ പത്തിനു കളക്ടറേറ്റിനു മുന്നിൽനിന്നു പ്രകടനം ആരംഭിക്കും.