കാറിന്റെ ക്രാഷ് ഡേറ്റാ റിക്കാർഡ് പരിശോധിച്ചു
Tuesday, August 20, 2019 12:46 AM IST
തിരുവനന്തപുരം: അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാർ ഇന്നലെ പൂനയിൽ നിന്നെത്തിയ ഫോക്സ് വാഗണ്‍ കന്പനി അധികൃതർ പരിശോധിച്ചു. അപകടസമയത്തെ വേഗം ഉൾപ്പെടെ കണ്ടെത്തുന്നതിനായി കാറിന്റെ ക്രാഷ് ഡേറ്റാ റിക്കാർഡുകളാണ് പരിശോധിച്ചത്. പരിശോധനയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല.