മുന്നോക്ക കോർപറേഷനു യുഡിഎഫ് നൽകിയതിന്റെ ഇരട്ടി നൽകി: ധനമന്ത്രി
Tuesday, September 17, 2019 11:39 PM IST
പാലാ: മുന്നോക്ക വികസന കോർപറേഷനോടു വിവേചനം കാട്ടിയിട്ടില്ലെന്നും, മറിച്ചു യുഡിഎഫ് അഞ്ചു വർഷംകൊണ്ട് നൽകിയതിന്റെ ഇരട്ടിത്തുക മൂന്നു വർഷമായപ്പോൾത്തന്നെ നൽകിയെന്നും എൻഎസ്എസിനു മറുപടിയായി മന്ത്രി തോമസ് ഐസക് പറഞ്ഞു. യു ഡിഎഫ് അഞ്ചു വർഷംകൊണ്ടു നൽകിയത് 49 കോടി രൂപയാണ്. എന്നാൽ, എൽഡിഎഫ് സർക്കാർ മൂന്നുവർഷത്തിനുള്ളിൽ 91 കോടി നൽകി.
നാലാം വർഷം 44 കോടി വകയിരുത്തിയതിൽ 19 കോടി നൽകി. ബജറ്റിൽ വകയിരുത്തിയതു കൈമാറി. മാത്രമല്ല സാധാരണ മുന്നോക്ക സമുദായ കമീഷൻ സ്കോളർഷിപ്പായി നൽകിവരുന്നത് 15 മുതൽ 16 കോടിരൂപ വരെയാണ്. ഈ വർഷം 15 കോടിയും നൽകിയതായി മന്ത്രി പറഞ്ഞു.
മറിച്ചുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. തെറ്റിദ്ധാരണ കൊണ്ടാവാം എൻ എസ് എസിന്റെ ആരോപണമെന്നും മന്ത്രി പറഞ്ഞു.