വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ നാളെ
Tuesday, October 15, 2019 12:28 AM IST
രാമപുരം: സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ നാളെ ആഘോഷിക്കും. നാളെ രാവിലെ ഒൻപതിനു നേർച്ചഭക്ഷണം വെഞ്ചരിക്കും. പള്ളി മൈതാനത്തു പ്രത്യേകം തയാറാക്കിയ പന്തലിലെ കൗണ്ടറുകളിൽ വൈകുന്നേരം വരെ നേർച്ചഭക്ഷണം വിതരണം ചെയ്യും. നാളെ രാവിലെ 5.30നു വിശുദ്ധ കുർബാന, സന്ദേശം. 6.30ന് മാർ ജോസഫ് പള്ളിക്കാപറന്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, സന്ദേശം.
രാവിലെ എട്ടിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു വികാരി റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. രാവിലെ പത്തിനു മാർ മാത്യു വാണിയക്കിഴക്കേലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. ഫാ. ഏബ്രഹാം നീറുവേലിൽ സന്ദേശം നൽകും.
11ന് പാലാ രൂപത ഡിസിഎംഎസ് തീർഥാടകർക്കു സ്വീകരണം. 12ന് പ്രദക്ഷിണം.