അമച്വർ നാടകോത്സവം
Thursday, October 17, 2019 12:28 AM IST
കൊച്ചി: യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ യൂത്ത് തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള ഷോർട്ട് പ്ലേ കോംപറ്റീഷൻ എന്ന പേരിൽ ജില്ലാ-സംസ്ഥാന തലങ്ങളിൽ അമച്വർ നാടക മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്ന സംഘത്തിന് 25000 രൂപ അവതരണ ഗ്രാന്റായി നൽകും.
രണ്ടാം സ്ഥാനം ലഭിക്കുന്ന സംഘത്തിന് 10,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും ലഭിക്കും. സംസ്ഥാന മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന സംഘത്തിന് 1,00,000, 75,000, 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും നൽകും.
അപേക്ഷകൾ ഈ മാസം 30ന് മുന്പായി ജില്ലാ യുവജന കേന്ദ്രത്തിൽ സമർപ്പിക്കണം. അപേക്ഷയും നിർദേശങ്ങളും നിയമാവലിയും www.ksywb.kerala.gov.in ൽ. 0484-2428071.