രണ്ട് ലക്ഷത്തിന്റെ വിദേശ നിർമിത സിഗരറ്റ് പിടികൂടി
Thursday, October 17, 2019 12:57 AM IST
അങ്കമാലി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംവഴി അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടു ലക്ഷം രൂപയുടെ വിദേശ നിർമിത സിഗരറ്റ് കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടി. മലിനൻഡോ എയർലൈൻസ് വിമാനത്തിൽ ക്വലാലംപൂരിൽനിന്നെത്തിയ മലപ്പുറം സ്വദേശിയിൽനിന്നുമാണ് പിടികൂടിയത്.