കുഴഞ്ഞ് വീണു മരിച്ചു
Sunday, October 20, 2019 12:13 AM IST
തലയോലപ്പറന്പ്: കുഴഞ്ഞ് വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന മേവെള്ളൂർ പന്പ് ഹൗസിൽ മാതൃസ്മൃതിയിൽ പി. സാംബശിവൻ (66) മരിച്ചു.വെള്ളൂർ എച്ച് എൻഎലിലെ റിട്ടേഡ് ഇലക്ട്രിക്കൽ മാനേജർ ആയിരുന്നു പരേതൻ.
കഴിഞ്ഞ 16ന് ഉച്ചകഴിഞ്ഞ് കോട്ടയത്തെ ലൂർദ് പള്ളിയിൽ ജോലിയുമായി ബന്ധപ്പെട്ട് സ്റ്റെപ്പ് കയറുന്നതിനിടെ കുഴഞ്ഞ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ സെന്റർ ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിച്ചു . ഭാര്യ: കഥാകൃത്ത് പി. സീമാ. മക്കൾ - വിഷ്ണു, കൃഷ്ണേന്തു.മരുമക്കൾ - ലയന, അശ്വതി.സംസ്കാരം ഇന്ന് 12ന് ഇടയ്ക്കാട്ടുവയൽ പൊതു ശ്മശാനത്തിൽ.